രാജീവ് ഗാന്ധി രക്തസാക്ഷി ദിനം
ഇരിങ്ങാലക്കുട: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷി ദിനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ ആചരിച്ചു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്സണ് ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുള്‍ ഹക്ക്്, ഡിസിസി സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, എം ആര് ഷാജു, വി സി വര്‍ഗീസ്, കെ സി ജെയിംസ്, ജോസഫ് ചാക്കോ, ജെയ്സണ്‍ പാറേക്കാടന്‍, ജസ്റ്റിന് ജോണ്‍, സനല്‍ കല്ലൂക്കാരന്, ജോമോന് മണാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.