ക്രൈസ്റ്റ് കോളജിൽ ബഷീര്‍ അനുസ്മരണം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സേവ്യര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമദിനവും അദ്ദേഹത്തിന്റെ പ്രശസ്ത നോവല്‍ ബാല്യകാലസഖി പ്രസിദ്ധീകരിച്ചതിന്റെ എണ്‍പതാം വാര്‍ഷികവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സേവ്യര്‍ ജോസഫ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബഷീര്‍ കൃതികളുടെ കഥാപരിസരവും രാഷ്ട്രീയവും എന്ന വിഷയത്തെകുറിച്ച് ഡോ. സി.വി. സുധീറും ബഷീര്‍ മലയാളത്തിനു നല്കിയ തനത് സംഭാവനകളെ പറ്റി മലയാള വിഭാഗം മേധാവി ഫാ. ടെജി കെ. തോമസും പ്രഭാഷണം നടത്തി. ബഷീര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും ബഷീര്‍ ക്വിസ് മത്സരവും നടത്തി. മലയാള വിഭാഗം കോഡിനേറ്റര്‍ അസി. പ്രഫ. സിന്റോ കൊങ്കോത്ത്, ലൈബ്രറി സയന്‍സ് വിഭാഗം മേധാവി കെ.ആര്. സജിത എന്നിവരും മറ്റ് അധ്യാപകര്‍, ലൈബ്രറി സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലൈബ്രേറിയന്‍ ഫാ. സിബി ഫ്രാന്‍സിസ് സ്വാഗത പ്രസംഗം നടത്തി.