കാത്തുനിന്നാല്‍ നിലം പൊത്തുന്നതു കാണാം; ജീവന് ഭീഷണി; കെട്ടിടം പൊളിച്ച് നീക്കണമെന്ന് വയോധികര്‍, അധികൃതര്‍ അവഗണിക്കുന്നതായി പരാതി; നടപടി സ്വീകരിക്കണമെന്ന് മന്ത്രിയുടെ നിര്‍ദേശം
ഇരിങ്ങാലക്കുട: ജീവന് ഭീഷണിയായി തുടരുന്ന കാലപ്പഴക്കം ഉള്ളതും താമസമില്ലാത്തതുമായ ഓടിട്ട കെട്ടിടം പൊളിച്ച് നീക്കണമെന്ന വയോധികരുടെ പരാതിയില്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. ഇരിങ്ങാലക്കുട നഗരസഭയില്‍ വാര്‍ഡ് 22 ല്‍ സൗത്ത് ബസാര്‍ റോഡില്‍ സുഭിക്ഷ ഹോട്ടലിനടുത്തുള്ള ഇരട്ടവീടുകളിലൊന്നില് താമസിക്കുന്ന താമസിക്കുന്ന തെക്കേകര വീട്ടില്‍ 90 വയസ്സുള്ള ആന്റണിയും 80 വയസ്സുള്ള ഭാര്യ സിസിലിയുമാണ് ഭരണകൂടത്തിന്റെ നടപടികളും കാരുണ്യവും കാത്ത് കഴിയുന്നത്.
പഴയ ഇരട്ടവീട്ടില്‍ തങ്ങളുടെ വീടിനോടുചേര്‍ന്നുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ ഭാഗം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വയോധികരായ ദമ്പതിമാര്‍ നഗരസഭയ്ക്കു നല്കിയ പരാതിയില്‍ രണ്ടുവര്‍ഷമായിട്ടും തീരുമാനമായില്ല. മകന് വര്‍ഗീസിനൊപ്പമാണ് ഇരുവരും താമസിക്കുന്നത്. 2022 സെപ്റ്റംബര്‍ മാസത്തിലാണ് നഗരസഭയ്ക്ക് ആദ്യ പരാതി നല്‍കിത്. തുടര്‍ന്ന് 2023 നവംബര്‍ മാസത്തിലും പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
എന്നാല്‍ നഗരസഭ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് ആന്റണി ദുരന്തനിവാരണ നടപടിപ്രകാരം വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒയ്ക്കും പരാതി നല്കി. നഗരസഭയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി നല്കാതിരുന്നതിനാല് എട്ടിന് രാവിലെ 11ന് നേരിട്ട് കേള്‍ക്കുന്നതിനായി ചേംബറില്‍ എത്തിച്ചേരണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ എന്‍ജിനീയര്‍ കഴിഞ്ഞ ദിവസം ആന്റണിക്കും ഭാര്യക്കും നോട്ടീസ് നല്കി.
ആന്റണിയും അപകടാവസ്ഥയിലുള്ള കെട്ടിട്ടത്തിന്റെ ഉടമയും തമ്മില്‍ തര്‍ക്കത്തിലാണെന്നും നേരത്തെ ഇരുകൂട്ടരുമായും ചര്‍ച്ച നടത്തിയിട്ടുള്ളതാണെന്നും അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച് അളന്നുനല്കുന്നതിനായി റവന്യൂ വകുപ്പിന് നല്കിയ അപേക്ഷയ്ക്ക് മറുപടി കിട്ടിയിട്ടില്ലെന്നുമാണ് നഗരസഭ പറയുന്നത്.
പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി ഡോ. ആര്. ബിന്ദു കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, മാര്ട്ടിന് ആലേങ്ങാടന്‍ എന്നിവരുമായി ആന്റണിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപകടാവസ്ഥയിലുള്ള സമീപത്തെ കെട്ടിടവും മന്ത്രി പരിശോധിച്ചു. ഇന്നലെ ടന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ കൊട്ടിടം അപകടാവസ്ഥയിലാണെന്നും അടുത്ത് യോഗത്തിനു മുമ്പ് ഇക്കാര്യത്തില്‍ നടപടി ഉണ്ടായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.