കൊള്ളിയും ബീഫും കട്ടന്‍ചായയും; വയനാടിന് കൈത്താങ്ങുമായി എഐവൈഎഫ്
എടതിരിഞ്ഞി: വയനാട് ദുരിതബാധിതര്‍ക്ക് എഐവൈഎഫ് നിര്‍മ്മിച്ചു കൊടുക്കുന്ന പത്ത് വീടിന്റെ ധനസമാഹരണത്തിന് ഭാഗമായി എഐവൈഎഫ് എടതിരിഞ്ഞി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കൊള്ളിയും ബീഫും കട്ടനും എന്ന ക്യാമ്പയിന് എഐവൈഎഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. ദുരന്തമുഖങ്ങളിലെല്ലാം തന്നെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും വയനാടിന്റെ പുനരധിവാസത്തിനായി നാമെലാവരും ഒന്നിച്ചൊരു മനസ്സായി പ്രവര്‍ത്തിക്കണമെന്നും ഉദ്ഘാടകന്‍ കൂട്ടി ചേര്‍ത്തു.
എടതിരിഞ്ഞി സെന്ററില്‍ ആരംഭിച്ച ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കുന്നതിനും സഹായത്തില്‍ പങ്കുചേരുന്നതിനുമായി നിരവധിയാളുകളാണ് എത്തിചേര്‍ന്നത്. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, പ്രസിഡന്റ് വിഷ്ണുശങ്കര്‍, സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, എഐവൈഎഫ് മേഖല സെക്രട്ടറി വി.ആര്. അഭിജിത്ത്, പ്രസിഡന്റ് കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, കെ.പി. കണ്ണന് മുരളി മണക്കാട്ടുംപടി ജിബിന്‍ ജോസ്, വി.ഡി. യാദവ് എന്നിവര്‍ സന്നിഹിതരായിരുന്നു.