സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സംഘടന പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സംഘടന പൊതുയോഗം നടത്തി. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബൈജു കൂവപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡിമ്പിള്‍ റീഷ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
ജിജി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ആന്‍സണ്‍ ഡൊമിനിക്, അധ്യാപകരായ എ.ടി. ഷാലി, മേരി ആന്റണി, ഗ്ലാഡി ടീച്ചര്‍, ബാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി ബൈജു കൂവപ്പറമ്പില്‍, വൈസ് പ്രസിഡന്റായി സി.ജെ. ഷാജുവിനെയും തെരഞ്ഞെടുത്തു.