മാടായിക്കോണത്ത് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സപ്തദിന എന്‍എസ്എസ് ക്യാമ്പ് ‘സമൃദ്ധി’
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമൃദ്ധി എന്ന പേരില്‍ സപ്തദിന എന്‍എസ്എസ് ക്യാമ്പ് സംഘടിപ്പിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ നടത്തപ്പെട്ട ക്യാമ്പിന്റെ ഭാഗമായി സ്കൂള്‍ പരിസരം വൃത്തിയാക്കല്‍, ഊട്ടുപുര നവീകരണം, പഴവര്‍ഗ തോട്ടം നിര്‍മാണം എന്നിവ നടത്തി.
കേന്ദ്ര യുവജന, സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ സ്വഛത ഹി സേവ പദ്ധതിയുടെ ഭാഗമായി ആണ് ഇത്. ക്യാമ്പ് അംഗങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എക്സൈസ്, മോട്ടോര്‍ വെഹിക്കിള്‍ എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. വിഷ്ണു പി. മദന്മോഹന്, പി.എം. സ്വാതി, അഡൈ്വസര്‍ ഫെബിന് രാജു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.