സെന്റ് ജോസഫ്സ് കോളജില്‍ വിംഗ്സ് പ്രൊജക്റ്റിനും സംരംഭക സാധ്യത ലക്ഷ്യമിട്ടു സ്റ്റാര്‍ട്ട് ഇറ്റ് അപ്പ് പദ്ധതിക്കും തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാര്‍ഥികളുടെ സ്വയംപര്യാപ്തത ലക്ഷ്യമാക്കി പഠനത്തിനോടൊപ്പം ജോലി എന്ന ആശയവുമായി രൂപം നല്കിയ വിംഗ്സ് പ്രൊജക്റ്റിനും സംരംഭക സാധ്യത ലക്ഷ്യമിട്ടു നടത്തുന്ന സ്റ്റാര്‍ട്ട് ഇറ്റ് അപ്പ് പദ്ധതിക്കും തുടക്കമായി. വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസര്‍ പി. മീര, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ്. പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
സെന്റ് ജോസഫ്സ് കോളജും മാസ്റ്ററിംഗ് ക്യാമ്പസ് കരിയേഴ്സ് എന്ന ട്രെയിനിംഗ് കമ്പനിയും സംയുകതമായി നടത്തി വരുന്ന മൂന്നുവര്‍ഷ സൗജന്യ സ്കില്‍ ഡെവലപ്പമെന്റ് സക്സസ്സ് ഫ്യൂഷന്‍ പ്രോഗ്രാമിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജില്‍ ഒന്നാം വര്‍ഷം മുതല്‍ അവസാന വര്‍ഷം വരെ തുടച്ചയായി സോഫ്റ്റ് സ്കില്‍, ലൈഫ് സ്കില്‍, ഇന്റര്‍വ്യൂ സ്കില്‍, പബ്ലിക് സ്പീക്കിംഗ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, വര്ക്ഷോപ്പുകള് എന്നിവ നല്കി വരുന്നു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, ട്രെയിനിംഗ് ആന്‍ഡ് പ്ലേസ്മെന്റ് ഓഫീസര്‍ നിവിത പോള്‍, മാസ്റ്ററിംഗ് ക്യാമ്പസ് കരിയര്‍ സ്ഥാപകര്‍ യു.ബി. അഭിജിത്, ചിഞ്ചു കെ. ഭവാനി എന്നിവര്‍ പങ്കെടുത്തു.