വാടച്ചിറ സെന്റ് സെബാസ്റ്റിയന് ദേവാലയത്തില്‍ സിഎല്‍സി കൂറ്റന്‍ ക്രിസ്മസ് ട്രീ ഒരുക്കി
താണിശേരി: വാടച്ചിറ സെന്റ് സെബാസ്റ്റിയന് ദേവാലയത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് നിര്‍മ്മിച്ച കൂറ്റന്‍ ക്രിസ്മസ് ട്രീ ശ്രദ്ധേയമായി. ദേവാലയത്തിലെ സിഎല്‍സി അംഗങ്ങളാണ് 25 അടിയോളം ഉയരമുള്ള ക്രിസ്മസ് ട്രീ ഒരുക്കിയത്. കേക്കിന്റെ ആകൃതിയില്‍ എല്‍ഇഡി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രീ ആണ് നിര്‍മ്മിച്ചത്. ക്രിസ്മസ് ട്രീയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വികാരി ഫാ. തോമസ് ആലൂക്ക നിര്‍വഹിച്ചു. സിഎല്‍സി പ്രസിഡന്റ് ആഷ്യര്, ഭാരവാഹികളായ എഡ്വിന് ഡേവിസ്, അല്‍ജോ പോള്‍ എന്നിവര്‍ നേതൃത്വം നല്കി.