വന നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ കനല് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വന നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ കര്‍ഷക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ കനല് സംഘടിപ്പിച്ചു.കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോമി ജോണ്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കത്തിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു നീയോജകമണ്ഡലം പ്രസിഡന്റ് പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശ്രീധരന് പൊര്ത്തിശേരി മുഖ്യപ്രഭാഷണം നടത്തി ഭാസി കാരപ്പിള്ളി, വേണു ഗോപാല്‍, പോള്‍ പറമ്പി വേണു കാറളം ഭാസി ഇരിങ്ങാലക്കുട എന്നിവര്‍ സംസാരിച്ചു.