എന്‍എസ്എസ് വളണ്ടിയേഴ്സ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ സേനക്ക് കൈമാറി
ഇരിങ്ങാലക്കുട: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എന്‍എസ്എസ് വളണ്ടിയേര്‍സ് പൊറത്തിശേരി മഹാത്മാ യുപി സ്കൂള്‍ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ സേനക്ക് കൈമാറി. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍, ഹരിതകര്‍മ സേനാംഗം ബിന്ദു, മഹാത്മാ യുപി സ്കൂള്‍ മാനേജര്‍ സുശീതാംബരന്‍, മഹാത്മാ യുപി സ്കൂള്‍ പ്രധാനാധ്യാപിക പി.ജി. ബിന്ദു, പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.