കാലിക്കട്ട് വനിത റഗ്ബി ജിസിപിഇ കാലിക്കട്ട് ജേതാക്കള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വെച്ച് നടന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി വനിതാ വിഭാഗം റഗ്ബി ചാമ്പ്യന്‍ഷിപ്പ് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് കാലിക്കട്ട് കിരീടം ചൂടി. നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ വിമല കോളജിനെ പരാജയപ്പെടുത്തിയാണ് ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് കാലിക്കട്ട് ജേതാക്കളായത്. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു. കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പ്രമുഖ എട്ട് കോളജുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ആതിഥേയരായ സെന്റ് ജോസഫ്സ് കോളജ് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് ജോസഫ് കോളജ് കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫെലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മാനധാന ചടങ്ങില്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.