കാശ്മീരം ജ്ഞാനത്തിന്റെ ഉത്തുംഗശൃംഗം സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീര്‍ത്ഥ
![](https://irinjalakuda.news/wp-content/uploads/2025/02/SASANGAM-IJK-1024x568.jpg)
വസന്തപഞ്ചമിയുടെ ഭാഗമായി നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുന്ന സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥ.
ഇരിങ്ങാലക്കുട: വസന്തപഞ്ചമിയുടെ ഭാഗമായി ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ വെച്ച് നടന്ന സത്സംഗത്തില്‍ വസന്തപഞ്ചമി ദിനത്തെ പരിചയപ്പെടുത്തുന്ന സന്ദര്‍ഭത്തിലാണ്. ഉത്തരകാശിയിലെ ആദിശങ്കരവിദ്യാപീഠത്തിലെ ആചാര്യന് സംപൂജ്യ ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥസ്വാമികള്‍ കാശ്മീരം ജ്ഞാനത്തിന്റെ ഉത്തുംഗശൃംഗം എന്ന് അഭിപ്രായപ്പെട്ടത്. ശങ്കരാചാര്യ സ്വാമികള്‍ കാശ്മീരജ്ഞാനപീഠം കയറിയ ദിവസമായതിനാലാണ് വസന്തപഞ്ചമി ജ്ഞാനവുമായി ബന്ധപ്പെട്ട ഉത്സവമായി കരുതപ്പെടുന്നതെന്നും സ്വാമി അഭിപ്രായപ്പെട്ടു. സംസ്കൃതഭാരതിയുടെ അഖിലേന്ത്യാ സെക്രട്ടറി ഡോ. പി. നന്ദകുമാറും, പ്രശസ്ത യോഗാചാര്യന് കൈതപ്രം വാസുദേവന്‍ നമ്പൂതിരിയും, ന്യായസൂത്രകാര്യശാലയിലെ പഠിതാക്കളും, തദ്ദേശീയരായ ധാരളം സജ്ജനങ്ങളും പങ്കെടുത്തു.