ആന്റണി ജോണ്സന് യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു
![](https://irinjalakuda.news/wp-content/uploads/2025/02/ANTONY-JOHNSON-ADHARAM-CONGRESS-1024x450.jpg)
നാഷണല്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് ബാസ്ക്കറ്റ് ബോളില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ആന്റണി ജോണ്‍സനെ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് ബാസ്ക്കറ്റ് ബോളില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ആന്റണി ജോണ്സന് യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹഖ് മാസ്റ്റര്‍, കെഎസ്യു ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ഗിഫ്റ്റ്സണ്‍ ബിജു, വാര്‍ഡ് കൗണ്‍സിലര്‍ ജസ്റ്റിന് ജോണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അസറുദ്ദീന് കളക്കാട്ട്, ബൂത്ത് പ്രസിഡന്റുമാരായ അഡ്വ. പി.ജെ. തോമസ്, ഡേവിസ് ഷാജു, സാഹിത്യകാരന് അരുണ്‍ ഗാന്ധിഗ്രാം, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ വിനു വട്ടക്കുഴി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ശ്രീജിത്ത് എസ്. പിള്ള, ക്രിസ്റ്റോ ജോണ്സണ് തുടങ്ങിയവര്‍ പങ്കെടുത്തു.