ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഒഡീസി നൃത്ത ശില്പശാല നടന്നു
![](https://irinjalakuda.news/wp-content/uploads/2025/02/ODISSI-BHARATHEEYA-VIDYA-BHAVAN-1024x481.jpg)
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ കേന്ദ്ര സാംസ്കാരികവകുപ്പും സ്പിക് മാക്കെ യും സംയുക്തമായി നടത്തുന്ന കലാ പൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒഡീസി ശില്പശാല പ്രസിദ്ധ ഒഡീസി നര്‍ത്തകി മധുലിത മൊഹപാത്ര ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേന്ദ്ര സാംസ്കാരികവകുപ്പും സ്പിക് മാക്കെ യും സംയുക്തമായി നടത്തുന്ന കലാ പൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒഡീസി ശില്പശാല ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നടന്നു. പ്രസിദ്ധ ഒഡീസി നര്‍ത്തകി മധുലിത മൊഹപാത്ര ശില്പശാല നയിച്ചു. ബസിഷ്ഠ നായക്, സൗഭാഗ്യ നാരായണ്‍ ചൗധരി, ജഗബന്ധു നായിക് എന്നീ സംഗീതകലാകാരന്മാരും പങ്കുചേര്‍ന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സ്പിക്മാക്കെ തൃശൂര്‍ കോ ഓര്‍ഡിനേറ്റര്‍ ഉണ്ണി വാര്യര്‍, സ്കൂള്‍ ചെയര്മാന് അപ്പുക്കുട്ടന് നായര്‍, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗം പി.എന്‍. മേനോന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. മധുലിത മൊഹപാത്ര ഒഡീസി എന്ന കലാരൂപത്തെക്കുറിച്ച് വിശദീകരിക്കുകയും നൃത്താവതരണം നടത്തുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് മധുലിത മൊഹപാത്രയോടൊപ്പം നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചു. അധ്യാപികമാരായ വിദ്യ സ്വാഗതവും സീമ നന്ദിയും പറഞ്ഞു.