കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍

സൈഫുദ്ദീന്.
ഇരിങ്ങാലക്കുട: കരൂപ്പടന്ന മുസാഫരിക്കുന്നില്‍ വാട്ടര്‍ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് പിടികൂടി. കരൂപ്പടന്ന മുസാഫരിക്കുന്ന് ദേശത്ത് അറക്കപ്പറമ്പില്‍ സൈഫുദ്ദീന് (27) എന്നയാളില്‍ നിന്നാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. മുസാഫരിക്കുന്നില്‍ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമും സംഘവും പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് സഹിതം സൈഫുദ്ദീന് പിടിയിലായത്. സംഘത്തില്‍ പോലീസുദ്യോഗസ്ഥരായ എ.കെ. രാഹുല്‍, ബിബിന്‍ എന്നിവര്‍ ഉണ്ടായിരുന്നു.