കേന്ദ്രബജറ്റ് ജനകീയം; ഇരിങ്ങാലക്കുടയില്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയച്ച് ബിജെപി

കേന്ദ്രബജറ്റ് ജനകീയമാണെന്നും ജനോപകാര പ്രധമായ ബജറ്റ് പ്രഖ്യാപനത്തിന് പ്രധാനമന്ത്രിക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്നു.
ഇരിങ്ങാലക്കുട: കേന്ദ്രബജറ്റ് ജനകീയമാണെന്നും ജനോപകാര പ്രധമായ ബജറ്റ് പ്രഖ്യാപനത്തിന് പ്രധാനമന്ത്രിക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു. മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ഭാരവാഹികളായ രമേഷ് അയ്യര്‍, അജയന് തറയില്‍, സെബാസ്റ്റ്യന്‍ ചാലിശേരി, അഭിലാഷ് കണ്ടാന്തറ, രാജന് കുഴുപ്പുള്ളി, സോമന് പുളിയത്തുപറമ്പില്‍, ശ്യാംജി മാടത്തിങ്കല്‍, ടി.ഡി. സത്യദേവ്, ആര്‍ട്ടിസ്റ്റ് പ്രഭ, സ്മിത കൃഷ്ണകുമാര്‍, സുധ വിമലന്, ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.