കരുവന്നൂര്‍ പുത്തന്‍തോട് അരികു കെട്ടി സംരക്ഷണം നിര്‍മ്മാണോദ്ഘാടനം നടത്തി

തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ കരുവന്നൂര്‍ പുത്തന്‍തോടിന്റെ അരികു കെട്ടി സംരക്ഷിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ കരുവന്നൂര്‍ പുത്തന്‍തോടിന്റെ അരികു കെട്ടി സംരക്ഷിക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പുത്തന്‍തോട് അരികു കെട്ടി സംരക്ഷിക്കുന്നത്. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, ടി. കെ. ജയാനന്ദന്, രാജി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.