പൂമംഗലം പഞ്ചായത്തില്‍ വനിതാ ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

പൂമംഗലം പഞ്ചായത്തില്‍ ബീ സ്ട്രോങ്ങ് എന്ന പേരില്‍ നടപ്പിലാക്കുന്ന വനിതാ ഫിറ്റ്നസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
എടക്കുളം: പൂമംഗലം പഞ്ചായത്തും ജില്ലാ പഞ്ചായത്തും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംയുക്തമായി ബീ സ്ട്രോങ്ങ് എന്ന പേരില്‍ നടപ്പിലാക്കുന്ന വനിതാ ഫിറ്റ്നസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ജീവിതശൈലീ രോഗ നിയന്ത്രണവും ആരോഗ്യവും ലക്ഷ്യമിട്ടുകൊണ്ടാണ് 578275 രൂപ ചെലവഴിച്ചുകൊണ്ട് വനിതകള്‍ക്കായി പൂമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടത്തില്‍ ബീ സ്ട്രോങ്ങ് വനിതാ ഫിറ്റനസ്സ് സെന്റര്‍ ആരംഭിച്ചത്. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് ആദരിച്ചു. പൂമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹൃദ്യ അജീഷ്, പഞ്ചായത്തംഗങ്ങളായ കെ.എന്‍. ജയരാജ്, സന്ധ്യ വിജയന്, ലത വിജയന്, ജോസ് മൂഞ്ഞേലി, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ മാത്യൂ പോള്‍ ഊക്കന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഷ്ണു, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു എന്നിവര്‍ സംസാരിച്ചു.