കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള്‍ ഏഴാം സാന്ത്വന ഭവനത്തിന്റെ താക്കോല്‍ കൈമാറി

കല്ലേറ്റുംകര: കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി സുരക്ഷിതഭവനം ഒരുക്കുന്നതിനായി ആരംഭിച്ച സാന്ത്വന ഭവന പദ്ധതിയുടെ ഏഴാമത് ഭവനത്തിന്റെ താക്കോല്‍ കൈമാറി. സ്കൂള്‍ മാനേജര്‍ വര്‍ഗീസ് പന്തല്ലുക്കാരന്‍ അധ്യക്ഷതവഹിച്ചു. ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. യുവ സിനി ആര്‍ട്ടിസ്റ്റ് ഗബ്രി ജോസ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല, പഞ്ചായത്തംഗം ഓമന ജോര്‍ജ്, ഹെഡ്മാസ്റ്റര് എ. അബ്ദുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് കെ.എ. ജോണ്സണ്, സാന്ത്വനഭവനം പദ്ധതി കണ്‍വീനര്‍ കെ. റീനി റാഫേല്‍, ജോണ്സണ് പന്തല്ലൂക്കാരന്‍, നെല്‍സണ്‍ മാവേലി, വിന്‍സെന്റ് തണ്ട്യേയ്ക്കല്‍, സ്റ്റാഫ് സെക്രട്ടറി എം.എ. ഷൈന എന്നിവര്‍ സംസാരിച്ചു.