പ്രഫ. പി.ഐ. പോള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് യംഗ് ഫിസിക്സ് റിസര്‍ച്ചര്‍ പുരസ്കാരം സമ്മാനിച്ചു

ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗത്തിന്റെ പ്രഥമ തലവനായിരുന്ന പ്രഫ. പി.ഐ. പോളിന്റെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഔട്ട്സ്റ്റാന്‍ഡിംഗ് യംഗ് ഫിസിക്സ് റിസര്‍ച്ചര്‍ പുരസ്കാരം കാലിക്കട്ട് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എം.കെ. ജയരാജില്‍ നിന്നും സ്കൂള്‍ ഓഫ് ഫിസിക്സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസിസ്റ്റന്റ് പ്രഫ. ഡോ. ശബ്നം ഇയ്യാനി ശ്യാംസുന്ദര്‍ ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗത്തിന്റെ പ്രഥമ തലവനായിരുന്ന പ്രഫ. പി.ഐ. പോളിന്റെ ബഹുമാനാര്‍ത്ഥം സഹപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച നാല്പ്പത്തിഞ്ചു വയസിനു താഴെയുള്ള ഫിസിക്സ് ഗവേഷകനുള്ള പുരസ്കാരം കാലിക്കട്ട് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എം.കെ. ജയരാജ് സമ്മാനിച്ചു. ക്രൈസ്റ്റ് കോളജില്‍ നടന്ന യോഗത്തില്‍ സ്കൂള്‍ ഓഫ് ഫിസിക്സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ശബ്നം ഇയ്യാനി ശ്യാംസുന്ദര്‍ പുരസ്കാരം ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ഫിസിക്സ് വിഭാഗം അധ്യക്ഷന്‍ ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, പ്രഫ. ജോര്‍ജ് എസ് പോള്‍, പ്രഫ. വി.പി. ജോസഫ്, ഡോ. എഡ്വിന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.