ഗവ. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്ക് മന്ത്രി ഡോ. ആര്. ബിന്ദു കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുടയിലെ ഗവ. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്കുള്ള കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: 60 വര്‍ഷമായി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ വിനോയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ജില്ലാപഞ്ചായത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുറഹിമാന് വീട്ടിപ്പറമ്പില്‍, കൗണ്‍സിലര്‍ സിജു യോഹന്നാന്, സൂപ്രണ്ട് ഷബാന ഷാഫി തുടങ്ങയവര്‍ സംസാരിച്ചു.