വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം 47-ാം മത് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടക്കും. സമാജം ഹാളില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.വി. മുരളീധരവാര്യര്‍, ട്രഷറര്‍ വി.വി. ഗിരീശന്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശങ്കരവാരിയര്‍, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, ഗീത ആര്. വാരിയര്‍, ദേവരാജന്‍ കുറ്റുമുക്ക് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി പി.കെ. മോഹന്‍ദാസ് (ചെയര്മാന്), കെ. ഉണ്ണികൃഷ്ണവാരിയര്‍ (വര്‍ക്കിംഗ് ചെയര്മാന്), വി.വി. മുരളീധര വാരിയര്‍ (ജനറല്‍ കണ്‍വീനര്‍), വി.വി. സതീശന് (കണ്‍വീനര്‍), വി.വി. ഗിരീശന് (ട്രഷറര്‍), എ.സി. സുരേഷ് (കോ ഓര്‍ഡിനേറ്റര്‍).