ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബജറ്റ് വിവരണ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബജറ്റ് വിവരണ സെമിനാര്‍ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗവും ചാനല്‍ ചര്‍ച്ചകളില്‍ നിറ സാന്നിദ്ധ്യവുമായ പി.ആര്. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം. മോഹന്‍ദാസ് വിഷയാവതരണം നടത്തി, ബജറ്റില്‍ കര്‍ഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍, വനിതകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഗുണം ലഭിച്ച വിവിധ വ്യക്തികള്‍ സംസാരിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണുമാസ്റ്റര്‍, തൃശൂര്‍ സൗത്ത് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരായ പി.എസ്. സുഭീഷ്, ടി.വി. പ്രജിത്ത്, അനൂപ്, സിജു, ജിതേഷ്, പ്രിന്‍സ്, സുജ കാര്‍ത്തിക് എന്നിവര്‍ സംസാരിച്ചു