റോഡ് വികസനം; മുന്നറിയിപ്പില്ലാതെ ക്രൈസ്റ്റ് കോളജ് ജംഗ്ഷന് റോഡ് പൊളിച്ചു, കുരുക്കൊഴിയാതെ റോഡ്

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജംഗ്ഷന് ഭാഗം പൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര.
ഇരിങ്ങാലക്കുട: മുന്നറിയിപ്പില്ലാതെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ക്രൈസ്റ്റ് കോളജ് ജംഗ്ഷന് റോഡ് പൊളിച്ചുതുടങ്ങി. ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടത്തുന്ന റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് ജംഗ്ഷന് പൊളിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചത്. കോളജ് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുകൊണ്ട് റോഡിന്റെ പടിഞ്ഞാറുഭാഗമാണ് പൊളിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കോളജ് ജംഗ്ഷന് റോഡിലേക്ക് തിരിയാതെ പുതംകുളത്തെത്തി ബൈപാസ് റോഡുവഴിയാണ് തിരിഞ്ഞുപോകുന്നത്. ജംഗ്ഷനിലെ കുടിവെള്ള പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് റോഡ് പൊളിക്കുന്നത്. മാര്‍ച്ച് 10 നകം പണി കഴിക്കുമെന്നാണ് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ പറയുന്നത്. കോളജ് ജംഗ്ഷന്റെ പടിഞ്ഞാറ് വശം മാത്രമാണ് ഇപ്പോള്‍ പൊളിക്കുന്നത്. കിഴക്കുവശം പിന്നീടാണ് പൊളിക്കുന്നത്. മാപ്രാണം മുതല്‍ പൂതംകുളം വരെ പണി പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടം പൂതംകുളം മുതല്‍ ഠാണാ ജംഗ്ഷന് വരെ പണി ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിക്കും.