ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഇന്ന്; മുനിസിപ്പല്‍ മൈതാനിയില്‍ വൈകീട്ട് ഏഴിന് വിശ്വ സാഹോദര്യ സന്ദേശവുമായി പതിനായിരം മെഴുകുതിരികള്‍ തെളിയിക്കും

ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിന് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിന് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം നിര്‍വ്വഹിച്ചു. അമ്പ് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, വിപിന്‍ പാറേമക്കാട്ടില്‍, അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരന്‍, സെക്രട്ടറി ബെന്നി വിന്‍സെന്റ്, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, പ്രോഗ്രാം കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, ദീപാലങ്കാര കണ്‍വീനര്‍ ഡയസ് ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകീട്ട് നാല് മണിക്ക് മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബാന്‍ഡ് വാദ്യ പ്രദര്‍ശനം അഞ്ച് മണിക്ക് അമ്പ് പ്രദക്ഷിണം ആരംഭിക്കും ചന്തക്കുന്ന് മൈതാനം വഴി ഠാണാവിലൂടെ 11 .30 ന് കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. മുനിസിപ്പല്‍ മൈതാനിയില്‍ ഏഴ് മണിക്ക് വിശ്വ സാഹോദര്യ സന്ദേശവുമായി പതിനായിരം മെഴുകുതിരികള്‍ തെളിയിക്കും.