ആശാ വര്‍ക്കര്‍മാര്‍ ജോലിക്ക് ഹാജരായില്ലെങ്കില്‍ നടപടി; സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

ആശാ വര്‍ക്കര്‍മാര്‍ ജോലിക്ക് ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചുള്ള പ്രതിഷേധ സമരം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആശാ വര്‍ക്കര്‍മാര്‍ ജോലിക്ക് ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്, വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, മുന്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കെ. വേണുമാസ്റ്റര്‍, ജസ്റ്റിന് ജോണ്‍, സിജു യോഹന്നാന്, എ.സി. സുരേഷ്, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, വി.എം. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.