ഇന്റര്‍സോണിലും മികച്ച വനിത കലാലയമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്

ഇന്റര്‍സോണ്‍ കലോത്സവത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച വനിത കലാലയമെന്ന നേട്ടം കൈവരിച്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം ട്രോഫിയുമായി.
ഇരിങ്ങാലക്കുട: ഇന്റര്‍സോണ്‍ കലോത്സവത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച വനിത കലാലയമെന്ന നേട്ടം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് നിലനിര്‍ത്തി. കോളജിലെ ഫൈനാര്‍ട്സ് കോ ഓര്‍ഡിനേറ്ററും അധ്യാപികയുമായ സോന ദാസിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെയും കോളജ് യൂണിയന് ധ്രുവയുടെയും കൂട്ടായ പരിശ്രമങ്ങളാണ് കോളജിനെ അഭിമാന നേട്ടത്തിലേക്കുയര്ത്തിയതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു.