കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി

കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമല ഹോസ്പിറ്റല്‍ രക്തബാങ്കും മാകെയര്‍ ഡയഗ്നോസിസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ ക്യാമ്പും.
കാട്ടൂര്‍: കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമല ഹോസ്പിറ്റല്‍ രക്തബാങ്കും മാകെയര്‍ ഡയഗ്നോസിസ് സെന്ററും സംയുക്തമായി രക്തദാനക്യാമ്പും സൗജന്യ മെഡിക്കല്‍ക്യാമ്പും നടത്തി. വൃക്ക ദാനംചെയ്ത കോണ്‍ഗ്രസ് ചാഴൂര്‍ മണ്ഡലം പ്രസിഡന്റ് ഷൈജു സായിറാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍ അധ്യക്ഷതവഹിച്ചു. മഹിളാ കോണ്‍ഗ്രസ് സ്റ്റേറ്റ് സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ജനറല്‍സെക്രട്ടറി ഷെറിന് തേര്‍മഠം, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അംബുജ രാജന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.