ലൂണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ഉദ്ഘാടം ചെയ്തു

ലൂണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 50 വര്‍ഷത്തിലേറെയായി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ലൂണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനം ക്രൈസ്റ്റ് കോളജ് റോഡില്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ലൂണ മാനേജ്മെന്റ് ഡയറക്ടര്‍ മയൂഫ് മുഹമദാലി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍, ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ തുടങ്ങി പൗര പ്രമുഖര്‍ സന്നിഹിതരായിരുന്നു.