ദുരന്തബാധിതരോടുപോലും കേന്ദ്രം പകപോക്കുന്നു കെ. രാജന്

സിപിഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേന്ദ്രം കൈയൊഴിഞ്ഞാലും മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതരെ കേരളം ചേര്‍ത്തുനിര്‍ത്തുമെന്ന് മന്ത്രികെ രാജന് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രന്, അഡ്വ. ടി.ആര്. രമേഷ്കുമാര്‍, കെ.ജി. ശിവാനന്ദന്, കെ.പി. സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍, ഷീന പറയങ്ങാട്ടില്‍, കെ.വി. വസന്തകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എംഎല്‍എമാരായ സി.സി. മുകുന്ദന്, ഇ.ടി. ടൈസണ്‍, കലാനിലയം രാഘവന്, സംവിധായകന് പ്രേംലാല്‍, പി. മണി, എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹികളായി കെ.കെ. വത്സരാജ് (ചെയര്മാന്), ടി.കെ. സുധീഷ് (കണ്‍വീനര്‍), പി. മണി (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന 1001 അംഗ സംഘാടകസമിതിയും തെരഞ്ഞെടുത്തു.