സ്നേഹതീര്‍ത്ഥം എല്ലാവര്ക്കും.. കുടിവെള്ളത്തിനായി നിര്‍മ്മിച്ച കിണറിന്റെ ഉദ്ഘാടന കര്‍മ്മം നടത്തി

സ്നേഹതീര്‍ത്ഥം എല്ലാവര്ക്കും ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കൂടൊരുക്കാന്‍ കൂടെയുണ്ട് പദ്ധതിയില്‍ നിര്‍ധനരായവര്‍ക്ക് വീടും സ്ഥലവും നല്കി പണി പൂര്‍ത്തീകരിച്ച ഭവനങ്ങള്‍ക്ക് കുടിവെള്ളത്തിനായി നിര്‍മ്മിച്ച കിണറിന്റെ ഉദ്ഘാടന കര്‍മ്മം ചാലക്കുടി നഗരസഭ ചെയര്മാന് ഷിബു വാലപ്പന് നിര്‍വഹിച്ചു.
ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കൂടൊരുക്കാന്‍ കൂടെയുണ്ട് പദ്ധതിയില്‍ നിര്‍ധനരായവര്‍ക്ക് വീടും സ്ഥലവും നല്കി പണി പൂര്‍ത്തീകരിച്ച ഭവനങ്ങള്‍ക്ക് കുടിവെള്ളത്തിനായി നിര്‍മ്മിച്ച കിണറിന്റെ ഉദ്ഘാടന കര്‍മ്മം ചാലക്കുടി നഗരസഭ ചെയര്മാന് ഷിബു വാലപ്പന് നിര്‍വഹിച്ചു. ചാലക്കുടി ഫൊറോന വികാരി ഫാ. വര്‍ഗീസ് പാത്താടന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗവ. ചീഫ് വിപ്പും മുന്‍ ഇരിങ്ങാലക്കുട എംഎല്‍എയുമായ തോമാസ് ഉണ്ണിയാടന് മുഖ്യാതിഥിയായിരുന്നു. കിണറില്‍ നിന്നും ആദ്യമായി കോരിയെടുത്ത ശുദ്ധജലം എല്ലാവര്ക്കും വിതരണം ചെയ്യുകയും ചെയ്തു.
കിണറില്‍ നിന്നുമുള്ള ശുദ്ധജലം കൊണ്ട് ഉണ്ടാക്കിയ അടപ്രഥമന്‍ എല്ലാവര്ക്കും നല്കി. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, എസ്എച്ച് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. അയറിന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, ബിജു ചിറയത്ത് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്പേഴ്സന്മാരായ മേരി നളന്, ഉഷ പരമേശ്വരന്, ടൗണ്‍ അമ്പ് കമ്മിറ്റി ദേവസിക്കുട്ടി പാണെങ്ങാടന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ജോയ് മൂത്തേടന്, മാര്‍ക്കറ്റ് അമ്പ് കമ്മിറ്റി ജോമോന്, കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതാവും ഇരിങ്ങാലക്കുട കത്തീഡ്രല്‍ യൂണിറ്റ് മുന്‍ വൈസ് പ്രസിഡന്റുമായ ജോസ് മാമ്പിള്ളി, ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാ. അഖില്‍ താണ്ടിയക്കല്, പ്രവാസി അമ്പ് കമ്മിറ്റി ഭാരവാഹികളായ ഷാജന് പടിക്കല, ടി. ബിജു, കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍ സ്വാഗതവും ട്രസ്റ്റി ഷാജന് കച്ചറക്കല്‍ നന്ദിയും പറഞ്ഞു.
തന്റെ 2000 മത്തെ കിണര്‍ നിര്‍മ്മിച്ച കേരളത്തിലെ പ്രമുഖ കിണര്‍ നിര്‍മ്മാതാവും ഇരിങ്ങാലക്കുട മുരിയാട് സ്വദേശിയുമായ ജോബി പുല്ലോക്കാരനെ ചടങ്ങില്‍ പൊന്നാടയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചു. ഏകദേശം മൂന്ന് ലക്ഷത്തില്‍പരം രൂപ ചെലവ് ചെയ്ത് 41 അടി താഴ്ചയില്‍ 22 റിങ്ങ് ഇറക്കി, 3.10 അളവിലുള്ള കിണറിന്റെ നിര്‍മ്മാണം മുഴുവനും പൂര്‍ത്തിയാക്കാന്‍ സഹായിച്ച വാലപ്പന് എക്സ്ട്രീം പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ഷാജു വാലപ്പനെയും ഭാര്യ ലിന്‍സിയെയും ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.