തൃശൂര്‍ ജില്ലാ വനിതാ ഫുട്ബോള്‍ ലീഗ് സെന്റ് ജോസഫ്സ് കോളജ് വിജയിച്ചു

തൃശൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ വനിതാ ഫുട്ബോള്‍ ലീഗ് മത്സരങ്ങളില്‍ ജേതാക്കളായ സെന്റ് ജോസഫ്സ് കോളജ് ടീം.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കോളജിന്റെ സഹകരണത്തോടെ, ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ നടത്തുന്ന ജില്ലാ വനിതാ ഫുട്ബോള്‍ ലീഗ് മത്സരങ്ങളില്‍ സെന്റ് ജോസഫ്സ് കോളജ് വിജയിച്ചു. ഡിഎഫ്എ സെക്രട്ടറി ജോസ് പോള്‍ പൂകോടന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാലിന് റാഫല്‍, തോമസ് കാട്ടുകാരന്‍ കളിക്കാരെ പരിചയപെട്ടു.