മസ്തിഷ്കത്തില്‍ നീര്‍ക്കെട്ട് മൂലം ഗുരുതരാവസ്ഥ; പത്തു വയസ്സുകാരന് സുമനസ്സുകളുടെ സഹായം തേടുന്നു

ആരവ്.
ഇരിങ്ങാലക്കുട: മസ്തിഷ്കത്തില്‍ നീര്‍ക്കെട്ട് മൂലം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശിയായ പത്തു വയസ്സുകാരന് സുമനസ്സുകളുടെ സഹായം തേടുന്നു. മാപ്രാണം മാടായിക്കോണം സ്വദേശി ജോബീഷിന്റെ മകനായ 10 വയസ്സുകാരന് ആരവാണ് ചികിത്സാ സഹായം തേടുന്നത്. മസ്തിഷ്കത്തില്‍ നീര്‍ക്കെട്ട് മൂലം ഗുരുതരവസ്ഥയില്‍ ആയ ആരവ് ദിവസങ്ങളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഇപ്പോള്‍ തന്നെ ചികിത്സയ്ക്കായി 10 ലക്ഷത്തിലധികം രൂപ കുടുംബം ചിലവഴിച്ചു കഴിഞ്ഞു. ഇനിയും ചികിത്സയ്ക്കായി ലക്ഷങ്ങള്‍ വേണ്ടിവരും എന്നാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. നിര്‍ധനരായ ആരവിന്റെ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്’ ആരവിന് തിരിച്ച് ജീവിതത്തില്‍ എത്തിക്കാന്‍ സുമനസ്സുകളുടെ സഹായം അനിവാര്യമാണ്.
സഹായം അയക്കക്കേണ്ട വിലാസം
സൗത്ത് ഇന്ത്യന്‍ ബാങ്ക്, പാലാരിവട്ടം
0228053000015492
Ifsc. LSIBL0000228
GPAY 9895341461