ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബുകളുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ ഇലക്ട്രിക് കെറ്റിലുകളും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്കു ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമാച്ചന് വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചെയര്പേഴ്സന് ടി. ജയകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട സിഐ അനീഷ് കരീം ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും ഏറ്റുവാങ്ങി. അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി ശ്രീധരന് നായര്‍, റീജിയണ്‍ ചെയര്മാന് സുരേഷ് കെ. കരുണ്‍, സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികളായ സതീശന് നീലങ്കാട്ടില്‍, പോള്സന് കല്ലൂക്കാരന്, എന്‍. വിശ്വനാഥമേനോന് എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട ഡയമണ്ട് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമാച്ചന് വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു. ഡയമണ്ട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജിത ബിനോയ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചെയര്പേഴ്സന് ടി. ജയകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്കു ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമസ് നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഇ.സി. നന്ദകുമാര്‍ ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും ഏറ്റുവാങ്ങി. ഡിസ്ട്രിക്ട് ചെയര്പേഴ്സന് ടി. ജയകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമസ്, ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.