ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വം ഭക്ഷണ വിതരണം അഞ്ചാം വര്‍ഷത്തിലേക്ക്
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂര്‍വം പദ്ധതി അഞ്ചാം വര്‍ഷത്തിലേക്കു കടന്നു. 2017 ജൂണ്‍ 10 നു 200 പേര്‍ക്ക് ഭക്ഷണം നല്കി ആരംഭിച്ച പരിപാടി ദിവസവും ശരാശരി 250 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന നിലയിലാണ് നടന്നു വരുന്നത്. ബ്ലോക്കിലെ 15 മേഖലാ കമ്മിറ്റികളില്‍ നിന്നുള്ള 136 യൂണിറ്റുകളെയാണ് ഓരോ ദിവസവും ഭക്ഷണം വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ യൂണിറ്റ് പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും പൊതിച്ചോര്‍ ശേഖരിച്ചാണ് ഭക്ഷണവിതരണം നടത്തിയിരുന്നത്. എകദേശം മൂന്നു ലക്ഷം പൊതിച്ചോറുകള്‍ ഈ കാലയളവില്‍ വിതരണം ചെയ്തിട്ടുണ്ട്. അഞ്ചാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി.കെ. മനുമോഹന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്.എല്‍. ശ്രീലാല്‍, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, ജില്ലാ കമ്മിറ്റിയംഗം പി.സി. നിമിത എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് ട്രഷറര്‍ ഐ.വി. സജിത്ത്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അതീഷ് ഗോകുല്‍, വൈസ് പ്രസിഡന്റ് ശരത് ചന്ദ്രന്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം എം.വി. ഷില്‍വി, പ്രസി പ്രകാശന്, രഞ്ചു സതീഷ്, വേളൂക്കര ഈസ്റ്റ് മേഖല സെക്രട്ടറി വിവേക് ചന്ദ്രന്, പ്രസിഡന്റ് ഹരികൃഷണന്, കല്ലംതോട് യൂണിറ്റ് സെക്രട്ടറി അപ്പു ടി. ഉണ്ണികൃഷ്ണന്, പ്രസിഡന്റ് ജിന്റോ ജോയ് എന്നിവര്‍ നേതൃത്വം നല്കി.