കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണം-കെ.എസ്. ശബരീനാഥന്

കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്കിലെ കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്. ബാങ്കിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും പാര്‍ട്ടിയും ഒരുമിച്ചു നടത്തിയ രാജ്യം കണ്ട വലിയ കൊളളയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നിരിക്കുന്നത്. ഹര്‍ഷദ് മേത്തയുടെ ബാങ്ക് കുംഭകോണത്തെ വെല്ലുന്ന കൊള്ളയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കഴിഞ്ഞ ആറു വര്‍ഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.

പരാതികള്‍ നേരത്തെ ഉയര്‍ന്നിട്ടും എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടില്ല എന്ന് മറുപടി പറയണം. നാധാരണക്കാരുടെ ആശ്രയമായ സഹകരണമേഖലയെ ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ശബരീനാഥ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ശോഭ സുബിന്, വാണി പ്രയാഗ്, നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, മറ്റ് നേതാക്കളായ ജെലിന് ജോണ്‍, ആര്.ജെ. ചാണ്ടി, സുനില്‍ തട്ടില്‍, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.


