12-ാം വാര്‍ഡില്‍ ആയുഷ് ഗ്രാമം സൗജന്യ യോഗ പരിശീലനം ആരംഭിച്ചു

മുരിയാട്: പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ആരംഭിച്ച ആയുഷ് ഗ്രാമം സൗജന്യ യോഗ പരിശീലനം വാര്‍ഡ് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക രേണുക ദിവാകരന്, എഡിഎസ് അംഗങ്ങളായ രജിത സുധീഷ്, സിന്ധു രാജന്, കവിത സജിത്ത്, പ്രഭാവതി പ്രസാദ്, ഷീല കുട്ടന്, ഷീബ റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, ജില്ലാ നാഷണല്‍ ആയുഷ് മിഷന് എന്നിവ ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിശീലനം. വാര്‍ഡില്‍ മൂന്നു സ്ഥലത്തായി 15 പേര്‍ക്ക് ആഴ്ചയില്‍ രണ്ടു ക്ലാസ് നടക്കും.