അങ്കണവാടി ജീവനക്കാരും ആശ പ്രവര്‍ത്തകരും പാചക തൊഴിലാളികളും ധര്‍ണ നടത്തി
പുല്ലൂര്‍: കോവിഡാനന്തര ചികിത്സാ സഹായം 10 ലക്ഷം രൂപയാക്കുക, അധിക ജോലിക്ക് അധികകൂലി, മിനിമം കൂലി 21000 രൂപയാക്കുക, സ്കീം തൊഴിലാളികള്‍ക്ക് ആനുകൂല്യവും പെന്‍ഷനും അനുവദിക്കുക, അലവന്‍സും ശമ്പള കുടിശികയും തന്നു തീര്‍ക്കുക, പ്രതിമാസം 10000 രൂപ റിസ്ക്ക് അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്. പോസ്റ്റോഫീസിനു മുമ്പില്‍ ഗംഗാദേവി സുനില്‍ ഉദ്ഘാടനം ചെയ്തു. റീന ശാന്തന് അധ്യക്ഷത വഹിച്ചു. ദിവാകരന് കുണ്ടില്‍, ബിന്ദു, സീന എന്നിവര്‍ പ്രസംഗിച്ചു. ആനന്ദപുരത്ത് ജോമി ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിത അര്ജുനന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുനില്‍കുമാര്‍, ജയശ്രീ സതീശന്, രാജി, അംബിക മധു, രജിത, എ.എല്‍. മേരി, ലതീഷ് സജീവന് എന്നിവര്‍ പ്രസംഗിച്ചു. മുരിയാട് കെ.കെ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.