കടബാധ്യതമൂലം രണ്ടുപേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം
കരുവന്നൂര്‍: ബാങ്ക് കടബാധ്യതമൂലം രണ്ടുപേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദുവും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നു മുന്‍ മിസോറം ഗവര്‍ണറും ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കുമ്മനം രാജശേഖരന്. ആത്മഹത്യ ചെയ്ത മുകുന്ദന്, ജോസ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണു കുമ്മനം ഇക്കാര്യം ആവശ്യപ്പെട്ടത്. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, സെക്രട്ടറി ഷാജുട്ടന്‍, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, എ.വി. സുരേഷ് എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.