നടവരമ്പ് കോളനിപ്പടിയില്‍ ഹൈമാസ്റ്റ് ലൈറ്റ്
നടവരമ്പ്: മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകകൊണ്ടു നടവരമ്പ് കോളനിപ്പടിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.യു. അരുണന് മുഖ്യാതിഥിയായി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, സതീഷ് പത്താഴക്കാട്ടില്‍, സുപ്രഭ സുഖി, മാത്യു പാറേക്കാടന്‍, പി.എം. ഗാവരോഷ്, സുനിത രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.