ഡോണ്‍ബോസ്കോ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്; വാഴക്കുളം കാര്‍മ്മലും കൊരട്ടി എല്‍എഫ് എച്ച്എസ്എസും ജേതാക്കള്‍
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 37 ാമത് ഡോണ്‍ബോസ്കോ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി വാഴക്കുളം കാര്‍മ്മല്‍ സിഎംഐ പബ്ലിക് സ്കൂള്‍ ജേതാക്കളായി. ഫൈനലില്‍ 6842 എന്ന സ്കോറിന് കൊരട്ടി എല്‍എഫ് എച്ച്എസ്എസിനെ കാര്‍മ്മല്‍ സ്കൂള്‍ പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി എല്‍എഫ്എച്ച്എസ് തേവര എസ്എച്ച് നെ 53 44 എന്ന സ്കോറിന് പരാജയപ്പെടുത്തി. സമാപന ചടങ്ങില്‍ ഡിവൈഎസ്പി ബാബു കെ. തോമസ് ട്രോഫികള്‍ വിതരണം ചെയ്തു. ബാംഗ്ലൂര്‍ സലേഷ്യന്‍ പ്രോവിന്ഷ്യല് റവ.ഫാ. ജോസ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. രാജു ഡേവിസ് പെരേപ്പാടന്, ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു, ഐഎസ്സി പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, പിടിഎ പ്രസിഡന്റ് സെബി മാളിയേക്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. ശരത് പ്രസാദ്, ബാസ്കറ്റ്ബോള്‍ പരിശീലകന് സന്ദേശ് ഹരി, എന്‍സിസി കോ ഓഡിനേറ്റര്‍ പി.ജെ. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.


ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു