ഷുഹൈബ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു

ഇരിങ്ങാലക്കുട: ഷുഹൈബ് രക്തസാക്ഷി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. മണ്ഡലം സെക്രട്ടറി പി.എസ്. സുബിന് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ സനല്‍ കല്ലൂക്കാരന്, അഷ്കര്‍ സുലൈമാന്‍, ഷിന്‍സ് വടക്കന്‍, ജോമോന് ജോസ്, ഷാര്‍വിന്‍ നെടുമ്പറമ്പില്‍, വി.ആര്. മനു, ജിയോ ജസ്റ്റിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.