വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് ജനറല്‍ വിഭാഗം കട്ടില് വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
മുരിയാട്: 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കട്ടില് വിതരണം നടത്തി. 2023 24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ പെടുത്തി രണ്ട് ലക്ഷത്തി പതിനായിരത്തോളം ചിലവഴിച്ചാണ് കട്ടില് വിതരണം നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ പെട്ട 51 പേര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യസമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജിവത്സന്, നിഖിത അനൂപ്, മനീഷ മനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം സ്വാഗതവും ക്ഷേമകാര്യ സമിതി അംഗം മണി സജയന് നന്ദിയും പറഞ്ഞു.