സിഡിഎസ് പരിവര്‍ത്തന പരിപാടി ചങ്ങാത്തം
കാറളം: കാറളം, കാട്ടൂര്‍, ഇരിങ്ങാലക്കുട-1 ആന്‍ഡ് 2 സിഡിഎസ് പരിവര്‍ത്തന പരിപാടി ചങ്ങാത്തം കാറളം ഗ്രാമപഞ്ചായത്തില്‍ വച്ചു നടന്നു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. കാറളം സിഡിഎസ് ചെയര്‍ പേഴ്സണ്‍ ഡാലിയ പ്രദീപ് അധ്യക്ഷത വഹിച്ചു. ഫോര്‍ച്ചുണ ട്രെയിനിംഗ് ഗ്രൂപ്പ് അംഗങ്ങളായ ഷൈലജ പ്രദീപ്, ഷൈലജ ബാബു, ബിജി എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ഇരിങ്ങാലക്കുട സിഡിഎസ് ചെയര്‍ പേഴ്സണ്‍ ഷൈലജ ബാലന്, കാട്ടൂര്‍ ചെയര്‍ പേഴ്സണ്‍ അജിത ബാബു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മെമ്പര്‍ സെക്രട്ടറി നിധിന് നന്ദി പറഞ്ഞു.