അന്തര്‍ദേശീയ ഗണിതശാസ്ത്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ നടന്നു
ഇരിങ്ങാലക്കുട: ഗണിതശാസ്ത്രമേഖലയിലെ നൂതനസാധ്യതകളും രീതികളും അവലംബിച്ചുകൊണ്ട് അന്തര്‍ദേശീയ ഗണിതശാസ്ത്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ നടന്നു. രാംകോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഡ്ജംക്റ്റ് പ്രഫ. എസ്. അറുമുഖം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു.
വിദേശ സര്‍വകലാശാലകളില്‍ നിന്നുള്‍പ്പടെ പത്തോളം ഗണിതശാസ്ത്ര വിദഗ്ദര്‍ സമ്മേളനത്തില്‍ വിവിധ പ്രഭാഷണ പരമ്പരകള്‍ക്ക് നേതൃത്വം നല്കി. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം ആളുകള്‍ സമ്മേളനത്തിന്റെ ഭാഗമായി. സമ്മേളനത്തില്‍ പതിനഞ്ചോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്തോനേഷ്യന്‍ യൂണിവേഴ്സിറ്റി പ്രഫ. റിനോവിയ സിമാന്ജുന്സക്, കുവൈറ്റ് യൂണിവേഴ്സിറ്റി പ്രഫ. മിലിക ആന്ഡലിക്, പ്രഫ. എസ്. സോമസുന്ദരം, പ്രഫ. എസ്. അപര്‍ണ ലക്ഷ്മണന്, പ്രഫ. ഡോ. ടി. അസിര്‍, റവ. ഡോ. ജോസഫ് വര്‍ഗീസ്, പ്രഫ. ഡോ. സീതു വര്‍ഗീസ്, പ്രഫ. ഡോ. എ.ടി. ഷാഹിബ തുടങ്ങിയ ഗണിതശാസ്ത്ര വിദഗ്ധര്‍ സംസാരിച്ചു. ചടങ്ങില്‍ ഐക്യുഎസി കോര്‍ഡിനേറ്റര്‍ കെ.ജി. ഷിന്റോ, ഗണിതശാസ്ത്ര വിഭാഗം മേധാവി പ്രഫ. ഡോ. വി. സീന, പ്രോഗ്രാം കണ്‍വീനര്‍ ഡോ. സീന വര്‍ഗീസ്, ഗണിതശാസ്ത്ര വിഭാഗം കോര്‍ഡിനേറ്റര്‍ ഡോ. കെ.ടി. ജോജു തുടങ്ങിയവര്‍ സംസാരിച്ചു.