തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലന പരിപാടി ആരംഭിച്ചു

തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലന പരിപാടി സാഹിത്യകാരന് ഖാദര്‍ പട്ടേപ്പാടം പരിപാടി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലന പരിപാടി ആരംഭിച്ചു. ബാങ്കിന്റെ പട്ടേപ്പാടം ബ്രാഞ്ച് ഹാളില്‍ പ്രശസ്ത സാഹിത്യകാരന് ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ ടി.എസ്. സജീവന്, റിട്ടയേര്‍ഡ് അസിസ്റ്റന്റ് രജിസ്റ്റാര്‍ പി.എസ്. ശങ്കരന്, ബ്രാഞ്ച് മാനേജര്‍ ജോളി മാത്യു, രാജന് ചെമ്പകശ്ശേരി എന്നിവര്‍ സംസാരിച്ചു. യോഗ അധ്യാപകരായ ഷൈജു തെയ്യാശ്ശേരി, ദിവ്യാ ഷൈജു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.