കണ്ണിക്കര സെന്റ് പോള്‍സ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം ഫാ. ജെര്‍ലിറ്റ് കാക്കനാടന് ഉദ്ഘാടനം ചെയ്തു

കണ്ണിക്കര സെന്റ് പോള്‍സ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം ഫാ. ജെര്‍ലിറ്റ് കാക്കനാടന് ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രസന്ന ഡേവിസ് സമീപം.
ഇരിങ്ങാലക്കുട: കണ്ണിക്കര സെൻ്റ് പോൾസ് എൽ.പി സ്കൂളിലെ 2024-25 അധ്യയന വർഷാരംഭത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവം സാഘോഷം കൊണ്ടാടി. രാവിലെ 10 മണിയോടെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചു. നവാഗതരായ കുഞ്ഞുങ്ങൾക്ക് പൂച്ചെണ്ടുകളും പഠനോപകരണങ്ങളും നൽകി ഹൃദ്യമായി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സി. പ്രസന്ന ഡേവിസ് സ്വാഗത പ്രസംഗവും പിടിഎ പ്രസിഡന്റ് ഷിജു കരേടൻ അധ്യക്ഷ പ്രസംഗവും ഫാ. ജെർലിറ്റ് കാക്കനാടൻ ഉദ്ഘാടനവും വാർഡ് മെമ്പർ ഷൈനി വർഗീസ് ലോഗോ പ്രകാശനവും കാപ്പ അസോസിയേഷൻ പ്രസിഡന്റ് പ്രജിത്ത് പരമേശ്വരൻ ആശംസാപ്രസംഗവും നിർവഹിച്ചു. നിർദ്ധന വിദ്യാർഥികൾക്ക് കുട, ബാഗ് , നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു. അധ്യയന വർഷത്തിലെ പുതിയ പഠനപ്രവർത്തനങ്ങളെയും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും കുറിച്ച് സി. വന്ദന സംസാരിച്ചു.