സെന്റ് ജോസഫ്സ് കോളജില്‍ സൈക്കോതെറാപ്പിയിലെ പുതിയ സംവാദങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളജ് മനഃശാസ്ത്ര വിഭാഗം ഹിപ്നോസിസും ഹിപ്നോതെറാപ്പിയും: സൈക്കോതെറാപ്പിയിലെ പുതിയ സംവാദങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കൊല്‍ക്കത്ത ജിസ് യൂണിവേഴ്സിറ്റി അഡൈ്വസറി, കണ്‍സല്‍ട്ടന്റ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രഭാഷണം നടത്തുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മനഃശാസ്ത്ര വിഭാഗം ഹിപ്നോസിസും ഹിപ്നോതെറാപ്പിയും: സൈക്കോതെറാപ്പിയിലെ പുതിയ സംവാദങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കൊല്‍ക്കത്ത ജിസ് യൂണിവേഴ്സിറ്റി അഡൈ്വസറി, കണ്‍സല്‍ട്ടന്റ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രഭാഷണം നടത്തി. സെല്‍ഫ് ഫിനാന്‍സിങ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു.