കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പു നല്കി
ഇരിങ്ങാലക്കുട: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഐടിയു ബാങ്ക് മാനേജറായ ഓ.ജി. ലൂസിക്ക് യാത്രയയപ്പു നല്കി. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഐടിയു ബാങ്ക് ഡയറക്ടര്‍മാരായ ഇ.ജെ. വിന്‍സെന്റ്, സി.കെ. അജിത്ത്കുമാര്‍, ഡീന്‍ ഷഹിദ്, ഷിജു എസ്. നായര്‍, ഇ. ഗിരിജ, റോസിലി ജെയ്മ്സ്, കെയുബിഎസ്ഒ സംസ്ഥാന ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറിമാരായ എന്‍.ജെ. ജോയ്, ജോസഫ് ചാക്കോ, യൂണിറ്റ് സെക്രട്ടറി എം.ജെ. ടോം, ട്രഷറര്‍ എം.കെ. കലേഷ് എന്നിവര്‍ സംസാരിച്ചു.