മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പയര്‍ വിളവെടുപ്പ് നടത്തി

മാപ്രാണം: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പയര്‍ വിളവെടുപ്പ് നടത്തി. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് ന്റെ നേതൃത്വത്തില്‍ ആണ് പയര്‍ കൃഷി ചെയ്തത്. സെബി കള്ളാപ്പറമ്പില്‍ പയര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എ. ബാബു, സിസ്റ്റര്‍ സിസി പോള്‍, പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ, വിദ്യാലയത്തിലെ അധ്യാപകര്‍ എന്‍എസ്എസ് വളണ്ടിയേഴ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.